Join News @ Iritty Whats App Group

രാത്രിയില്‍ മകള്‍ പോയത് കൂട്ടുകാരിയുടെ വീട്ടില്‍ ഉറങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് ; ബംഗലുരുവിലെ കൂട്ടബലാത്സംഗക്കേസില്‍ ഇരയുടെ മാതാപിതാക്കള്‍



ബംഗളുരു: ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മകള്‍ കൂട്ടുകാരികളുടെ വീട്ടില്‍ ഉറങ്ങുകയാണെന്ന് കരുതിയെന്ന് മാതാപിതാക്കള്‍. രാത്രി ഏറെ വൈകിയിട്ടും മകള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ എന്തുകൊണ്ട് പോലീസിനെ സമീപിച്ചില്ല എന്ന ചോദ്യത്തിന് മാതാപിതാക്കള്‍ നല്‍കിയ മറുപടിയായിരുന്നു ഇത്.

കൂട്ടുകാരിയുടെ വീട്ടില്‍ ഉറങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് മകള്‍ രാത്രിയില്‍ പോയതെന്നും അവര്‍ തൊട്ടടുത്ത് ആണ് താമസം. അവിടെ പോയെന്ന് കരുതിയാണ് മകളെ സംശയിക്കാതിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ബംഗലുരുവിന്റെ ഉള്‍പ്രദേശത്തു കൂടി കാറോടിച്ച ചെറുപ്പ്ക്കാര്‍ കോറാമംഗള മുതല്‍ ആറ്റിബെലെ വരെ ഉടനീളം യുവതിയെ കാറിലിട്ട് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കാറിനുള്ളില്‍ യുവാക്കള്‍ ഇരയോട് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ എതിര്‍ത്തു. തുടര്‍ന്നായിരുന്നു നാലുപേരും മാറിമാറി ബലാത്സംഗം ചെയ്തത്. പുലര്‍ച്ചെ നാലു മണിക്ക് പോയ വഴിയിലൂടെ തന്നെ തിരിച്ചുവന്ന ശേഷം വീടിന് സമീപം തള്ളിയിട്ട് ഓടിച്ചു പോകുകയായിരുന്നു.

കാര്‍ കോറാമംഗല യില്‍ നിന്നും ദോംലൂര്‍, ഹൊസുര്‍ മെയ്ന്റോഡ് എന്നിവിടങ്ങള്‍ വഴി ആറ്റിബേലെ വരെയെത്തി. അതിന് ശേഷം അതേ റൂട്ടില്‍ തന്നെ തിരിച്ചും പോയി. അതേസമയം ഈ വഴികളില്‍ ഉടനീളം പോലീസ് ഉണ്ടായിട്ടും നൈറ്റ് പെട്രോളിംഗ് നടത്തുന്ന ഒരു പോലീസുകാരുടെ പോലും ശ്രദ്ധയില്‍ സംഭവം പെടാതിരുന്നത് നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്.

സതീഷ്‌കുമാര്‍ (24), കിരണ്‍കുമാര്‍ (23), വിജയകുമാര്‍ (24), ശ്രീധര്‍ (22) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ സതീഷ്‌കുമാറും കിരണ്‍കുമാറും ഒരു ഹോട്ടലിലെ റൂം ബോയ്‌സ് ആണ്. വിജയകുമാര്‍ ഒരു ബിപിഒ യില്‍ ടെലി കോളറാണ്. ശ്രീഖര്‍ ഇലക്ട്രീഷ്യനും. നാലുപേരും താമസിക്കുന്നത് എജിപുരയ്ക്ക് സമീപമാണ്. ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയായ ഇര മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരയുമായി ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് യുവതി പോലീസില്‍ പരാതി ല്‍കിയത്. പരാതി കിട്ടി എട്ടു മണിക്കൂറിനുള്ളില്‍ പോലീസ് നാലുപേരെ അറസ്റ്റും ചെയ്തു. മാര്‍ച്ച് 25 ന് രാത്രിയിലായിരുന്നു സംഭവം.

രാത്രിയില്‍ കൂട്ടുകാരനുമൊത്ത് കൊറാമംഗലയിലെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് പ്രതികളില്‍ ഒരാള്‍ വരികയും യുവതിയുടെ കൂട്ടുകാരനുമായി വഴക്കുണ്ടാക്കുകയും ചെയ്തു. എന്തിനാണ് ഈ പെണ്‍കുട്ടിയുമായി ഇരിക്കുന്നതെന്ന് ചോദിച്ചായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി യുവാക്കളെ രണ്ടുപേരെയും ശാന്തരാക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ഇടയ്ക്ക് കയറി വന്നയാളെ തനിക്കറിയാമെന്നും അയാളുമായി വീട്ടിലേക്ക് തിരിച്ചു പൊയ്‌ക്കൊള്ളാമെന്ന് പറയുകയുമായിരുന്നു. പ്രതി പിന്നീട് തന്റെ മൂന്ന് കൂട്ടുകാരെ വിളിച്ചു വരുത്തുകയും അവര്‍ കാറിലെത്തി ഇരയെയും കയറ്റി ഓടിച്ചു പോകുകയായിരുന്നു.4

Post a Comment

Previous Post Next Post
Join Our Whats App Group