കോഴിക്കോട് കുറ്റ്യാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂ നിന്ന സ്ത്രീയുടെ സ്വര്‍ണമാല യുവതികള്‍ മോഷ്ടിച്ചു. കൗണ്ടറിനു മുന്നില്‍ ക്യൂ നിന്ന ഊരത്ത് സ്വദേശി ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയാണ് നഷ്ടമായത്. തിരക്കിനിടയില്‍ രണ്ട് യുവതികള്‍ മുട്ടിയുരുമ്മി നിന്ന ശേഷം വസ്ത്രത്തിന്റെ മറവിലൂടെ കൈയ്യെത്തിച്ച് സ്വര്‍ണമാല കവരുകയായിരുന്നു.
ഏകദേശം നാല്‍പത് വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീകള്‍ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാലമോഷ്ടിക്കാനായി ഇവര്‍ മനപൂര്‍വ്വം തിക്കുംതിരക്കുമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ പ്രതികളുടെ മുഖം വ്യക്തമല്ല. ഇവിടെ നിന്ന് ഒരു കുട്ടിയുടെ പാദസരം നഷ്ടമായതായി പരാതിയുണ്ട്.
ലീലയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment