ദില്ലി:ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറററില്‍ കുറിച്ചു.അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് "രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ" കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതും അവരെ കേൾക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരെ അവഹേളിക്കുന്നത് അംഗീകരിക്കനാകില്ലെന്നും തരൂര്‍ പറഞ്ഞു . നേരത്തേ ഒളിംപ്യന്‍ നീരജ് ചോപ്രയും പിടി ഉഷക്കെതിരെ രംഗത്തു വന്നിരുന്നു.
Dear @PTUshaOfficial, it is does not become you to disparage the justified protests of your fellow sportspersons in the face of repeated & wanton sexual harassment. Their standing up for their rights does not “tarnish the image of the nation”. Ignoring their concerns — instead of…
— Shashi Tharoor (@ShashiTharoor) April 28, 2023
സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി.ടി.ഉഷ മാപ്പു പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഉഷയുടെ അഭിപ്രായം നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ്.രാജ്യത്തിന്‍റെ യശസ്സുയർത്തിയ താരങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ്. രാജ്യത്തിന് അപമാനമാണിത്. ഉഷയുടെ പരാമർശത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. അതിജീവിതകൾക്ക് ഒപ്പം നിൽക്കുകയാണ് ഉഷ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നുവെന്നായിരുന്നു അവരുടെ ഇന്നലെത്തെ വിമര്‍ശനം. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് പി ടി ഉഷ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്,.
Post a Comment