Join News @ Iritty Whats App Group

ചൂട് ഇനിയും കൂടും; അടുത്ത അഞ്ച് ദിവസം ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്


ന്യൂഡൽഹി: വരുന്ന അഞ്ച് ദിവസം രാജ്യത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ഒപ്പം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനു ശേഷം ക്രമേണ കാറ്റ് അതിനു ശേഷം കുറയാനും സാധ്യതയുണ്ട്.

5 days warning:
(i) Thunderstorms with gusty winds likely over Madhya Pradesh, Odisha, Maharashtra and Chhattisgarh during next 2 days and decrease thereafter.
(ii) Gradual rise in maximum temperature by 2-4°C over most parts of the country during next 5 days. pic.twitter.com/kHMsxq379U

— India Meteorological Department (@Indiametdept) April 8, 2023


ഇന്ത്യയിൽ താപനില വർധിക്കുമെന്നും അതി തീവ്രമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വി​ദ​ഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നു പോയത്. ഇതിലും കൂടുതൽ കഠിനമായ ദിനങ്ങളായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്.


Post a Comment

Previous Post Next Post
Join Our Whats App Group