കോട്ടയം: വാഴൂരിൽ കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ചാമംപതാൽ കന്നുകുഴിയിൽ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന കാളയാണ് ആക്രമിച്ചത്. റെജിയുടെ ഭാര്യ ഡാർലിയ്ക്കും കാളയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. റെജിയെ ഉടൻ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഉള്ളായം ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
Post a Comment