Join News @ Iritty Whats App Group

സുഡാനില്‍ വെടിയേറ്റ് മരിച്ച ആല്‍ബര്‍ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

കണ്ണൂര്‍: സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ടിന്റെ പിതാവുമായി കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു. സുഡാനിലുള്ള ആല്‍ബര്‍ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ സുഡാനിലെ ഇന്‍ഡ്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു.

വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട് അഗസ്റ്റിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നതെന്നും കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വി മുരളീധരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group