കടയ്ക്കല്‍: കൊല്ലം കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പെണ്കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവർ ഓടിയെത്തി കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News@Iritty
0
Post a Comment