Join News @ Iritty Whats App Group

'കൂടിക്കാഴ്ച രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കില്ല, കേരളീയരുടെ നിലപാട് പെട്ടെന്ന് മാറുന്നതല്ല'; ഫരീദാബാദ് ബിഷപ്പ്

ദില്ലി: കൂടിക്കാഴ്ചകൾ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കില്ലെന്നും കേരളീയരുടെ രാഷ്ട്രീയ നിലപാട് പെട്ടെന്ന് മാറുന്നതല്ലെന്നും ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര. രാഷ്ട്രപതിയെ സന്ദ‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയെ കണ്ട് ആശങ്കകൾ അറിയിച്ചു. ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൻ്റെ തുടർച്ചയാണ് ഇത്. തന്നലാവും വിധം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായി ബിഷപ്പ് പറഞ്ഞു. 

ചത്തീസ്ഗഡിലെ സംഭവത്തിൽ അടക്കം ഇപ്പോഴും ആളുകൾ ജയിലിൽ ആണ്. ഭരണ സംവിധാനത്തോട് നല്ല ബന്ധം തുടരാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം ആണ് കൂടിക്കാഴ്ച്ച. പ്രധാനമന്ത്രിയെ നേരിൽ കാണാനും ശ്രമിക്കും. പ്രധാനമന്ത്രിയുടെ ഇടപെടൽ പോസിറ്റീവ് ആയി കാണുന്നു. മുൻപ് ഇത്തരം ഇടപെടൽ ഉണ്ടായിട്ടില്ല. ഞങ്ങൾ നൽകിയ പരാതിയിൽ ചർച്ച നടത്തിയതിൽ സന്തോഷം. ഈയിടെയാണ് അക്രമങ്ങൾ വർധിച്ചതെന്നും ബിഷപ്പ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group