ബുര്‍ഹാന്‍പൂര്‍: സമൂഹം കൂടെയില്ലെന്ന് തോന്നുന്ന ജനങ്ങളുടെ സാഹചര്യം മുതലെടുക്കുന്നവരാണ് മിഷിനറിമാരെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. നമ്മള്‍ നമ്മുടെ ആള്‍ക്കാരെ കാണുകയോ അവരുടെ അടുത്തേക്ക് ചെല്ലുകയോ ചെയ്യാത്ത സാഹചര്യത്തില്‍ 1000 മൈലുകള്‍ക്ക് അപ്പുറത്ത് നിന്നുള്ള മിഷിണറിമാര്‍ അവരുടെ അരികിലേക്ക് ചെല്ലുകയും കൂടെ താമസിക്കുകയും അവരുടെ ഭക്ഷണം കഴിച്ച് അവരുടെ ഭാഷ പഠിച്ച് അവരോട് അവരുടെ ഭാഷയില്‍ സംസാരിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണ്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഗോവിന്ദനാഥ് മഹാരാജിന്റെ സമാധിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 100 വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയിലേക്ക് വന്നവര്‍ എല്ലാം മാറ്റിമറിച്ചു. ഇവിടെ വന്ന് നൂറ്റാണ്ടുകളോളം ജോലി ചെയ്തിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ നമ്മുടെ വേരുകള്‍ കൂടുതല്‍ ശക്തമായി അവിടെയുണ്ട്. അതിന് പാരമ്പര്യത്തോടും പൈതൃകത്തോടും നന്ദി പറയുന്നതായും മോഹന്‍ ഭഗത്ത് വ്യക്തമാക്കി. അവരെ വേരോടെ പിഴുതെറിയാനാണ് ശ്രമം.അതിനാല്‍ സമൂഹം ആ ചതി മനസ്സിലാക്കണം. അതിന് വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തെ അട്ടിമറിക്കാന്‍ ഈ വഞ്ചകര്‍ മതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മുമ്പ് ഇത്തരക്കാരെയോ അവരുടെ ചോദ്യങ്ങളെയോ നമ്മുടെ ആള്‍ക്കാര്‍ അഭിമുഖീകരിച്ചിട്ടില്ല, അതിനാല്‍ ആളുകള്‍ സംശയിക്കപ്പെടുന്നു. ഇത്തരം ബലഹീനത ഞങ്ങള്‍ നീക്കം ചെയ്യണം. ഇതുകൊണ്ടെന്നും നമ്മുടെ സമൂഹം പതറുന്നില്ലെങ്കിലും അവരുടെ വിശ്വാസം നഷ്ടപ്പെടുകയും സമൂഹം തങ്ങള്‍ക്കൊപ്പമില്ലെന്ന് തോന്നുകയും ചെയ്യുമ്പോള്‍ ആളുകള്‍ മാറുമെന്നും ഭഗവത് പറഞ്ഞു.
ആര്‍എസ്എസ് പിന്തുണയുള്ള സന്നദ്ധ സംഘടനയായ കല്യാണ്‍ ആശ്രമത്തില്‍ നിന്ന് സഹായം ലഭിച്ചതിനാല്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ വീണ്ടും പഴയ മതത്തിലേക്ക് തിരിച്ചുവന്നെന്നും പറഞ്ഞു. സനാതന ധര്‍മ്മം അത്തരം ആചാരങ്ങളില്‍ വിശ്വസിക്കാത്ത സാഹചര്യത്തില്‍ നമ്മുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ വിദേശത്ത് പോകേണ്ടതില്ല. ഇന്ത്യയില്‍ ഭാരതീയ പാരമ്പര്യങ്ങളുടെയും വിശ്വാസത്തിന്റെയും വ്യതിചലനവും വൈകല്യവും നീക്കം ചെയ്യുകയും നമ്മുടെ 'ധര്‍മ്മ'ത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പറഞ്ഞു.
Post a Comment