ന്യൂഡല്‍ഹി; ഗര്‍ഭിണി അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. സംഭവം നടന്നത് ഡല്‍ഹിയിലെ സിരാസ്പൂരിലാണ്. ഡല്‍ഹി സ്വദേശിയായ 30-കാരി രഞ്ജുവാണ് മരിച്ചത്. രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷനെയും തോക്കിന്റെ ഉടമസ്ഥനായ ഇയാളുടെ സുഹൃത്ത് അമിത്തിനെയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് ഗര്‍ഭം അലസിയ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രില്‍ മൂന്നിനായിരുന്നു. ഹരീഷിന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങിന്റെ ഭാഗമായി ഡി.ജെ സംഘടിപ്പിച്ചിരുന്നു. ശബ്ദം ഉച്ചത്തില്‍ പുറത്തുകേട്ടതോടെ ഹരീഷിന്റെ അയല്‍വാസിയായ രഞ്ജു പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പ്രകോപിതനാവുകയും തോക്കെടുത്ത് യുവതിയെ വെടിവയ്ക്കുകയുമായിരുന്നു. കൊലപാതകകുറ്റം ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post a Comment