Join News @ Iritty Whats App Group

വയനാട്ടില്‍ കാട്ടാന ആക്രമണം: സ്‌കൂട്ടര്‍ തകര്‍ത്തു, യാത്രക്കാരന്‍ രക്ഷപ്പെട്ടു


വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ നിന്ന് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ ആന തകര്‍ത്തു. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് ഭീതി പരത്തിയത്. ഇളവുങ്കല്‍ സണ്ണി എന്നയാളുടെ സ്‌കൂട്ടര്‍ ആണ് ആന നശിപ്പിച്ചത്.

സണ്ണിയും കുടുംബവും യാത്ര പോകുന്നതിനായി രാവിലെ പുറപ്പെടുമ്പോഴാണ് ഇടവഴിയില്‍ നിന്ന ആന റോഡിലേക്ക് ഇറങ്ങിവന്നത്. സണ്ണി സ്‌കൂട്ടറിലൂം കുടുബം ഓട്ടോറിക്ഷയിലുമായിരുന്നു. ഓട്ടോ കടന്നുപോയ പിന്നാലെയാണ് ആന റോഡില്‍ ഇറങ്ങിയത്. സ്‌കൂട്ടറില്‍ ആന ഇടിച്ചു. നിലത്തുവീണ സ്‌കൂട്ടറില്‍ നിന്ന് സണ്ണി എഴുന്നേറ്റ് ഓടിരക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിച്ചു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group