Home കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി News@Iritty Thursday, April 27, 2023 0 പേരാവൂര്‍: നിയോജകമണ്ഡലത്തില്‍ മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെ കെ എസ് ആര്‍ ടി എസ് ബസ് സര്‍വീസ് നടത്തുന്നത് നിര്‍ത്തിയത് സംബന്ധിച്ച് ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ചു പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ആറളം ഫാം ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളിലെ തൊഴിലാളികളും യാത്രക്കാരും ആശ്രയിക്കുന്ന ഏക ബസ് സര്‍വീസുകളാണ് പല സ്ഥലങ്ങളിലും നിര്‍ത്തിയിരിക്കുന്നത്. നിര്‍ത്തലാക്കിയ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ എത്രയും വേഗത്തില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം എല്‍ എ നിവേദനം നല്‍കിയത്
Post a Comment