ഇരിട്ടി: പാഠ്യപദ്ധതി പരിഷ്കരണം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായി മാത്രമേ കേരളത്തിൽ നടപ്പിലാക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി വി . ശിവൻകുട്ടി. പെരിങ്കിരി ഗവർമെൻറ് ഹൈസ്കൂൾളിൽ രണ്ടു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഹമീദ് കണിയാട്ടിയിൽ, കെ. എൻ. പത്മാവതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടൻ, വി. പ്രമീള, സുഭാഷ് രാജൻ, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ എൻ. എ. ചന്ദ്രിക, എ ഇ ഒ കെ. എ. ബാബുരാജ്, ബിപിസി പി. എം. തുളസീധരൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പെരിങ്കിരി ഗവർമെൻറ് ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
News@Iritty
0
Post a Comment