Join News @ Iritty Whats App Group

ചാറ്റുകള്‍ കൂടുതല്‍ സ്വകാര്യമാക്കാം; ഫോണ്‍ മറ്റാര്‍ക്ക് നല്‍കിയാല്‍ പോലും സന്ദേശങ്ങള്‍ വായിക്കാനാവില്ല


ദില്ലി: ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. 

വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാൽ, പിന്നിടത് ഓപ്പൺ ചെയ്യാൻ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്. അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് . ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും.ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക. ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് മറ്റ് രണ്ട് ഫീച്ചറുകൾ പരിചയപ്പെടുത്തിയത്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്ലേ വൺസിന് ഒപ്പം അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹ്രസ്വ വീഡിയോ സന്ദേശം.  

ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഈ ഫീച്ചറ്‍ അവതരിപ്പിക്കുന്നത്. ഐഫോൺ ഉപയോക്താക്കളെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചറാണിത്. വാബെറ്റ് ഇന‍്ഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഓഡിയോ സന്ദേശങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന ഫീച്ചറാണിത്. ‌

Post a Comment

Previous Post Next Post
Join Our Whats App Group