ഹൂസ്റ്റണ്‍: ഒമാന്‍ തീരത്ത് ഇറാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ എണ്ണക്കപ്പലില്‍ മലയാളി അടക്കം 24 ഇന്ത്യക്കാര്‍ കുടുങ്ങി. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിനാണ് കപ്പലിലുള്ള മലയാളി. എഡ്വിനെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമാണ് തങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നും എംബസിയുമായി ബന്ധപ്പെട്ടതായും കുടുംബം അറിയിച്ചു.
പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തു. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാർ അറിയിച്ചു.
ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് ഇറാൻ എണ്ണക്കപ്പൽ പിടികൂടിയത്. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇറാന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Ads by Google
Post a Comment