ഇരിട്ടി: 25 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച എടക്കാനം ഇടയിൽക്കുന്ന് റോഡിലെ കലുങ്ക് പണി പൂർത്തിയായി 6 മാസത്തിനുള്ളിൽ വിള്ളൽ അപകട ഭീഷണിയായതിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തിൽ മാർച്ചും പ്രതിഷേധയോഗവും നടത്തി
ഉദ്ഘാടനം കഴിഞ്ഞ് 6 മാസം തികയുന്നതിന് മുന്നേ കലുങ്കില്‍ വിളളല്‍ ഉണ്ടായ സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെയുളളവര്‍ നടത്തിയ അഴിമതിയില്‍ നടപടിയെടുക്കണമെന്നാവശൃപ്പെട്ടാണ് കോണ്‍ഗ്രസ്സ് എടക്കാനംബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചും പാലത്തിനു മുകളിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചത്.
റോഡിനുണ്ടായ വിളളലും ബലക്ഷയവും എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് യോഗം അധികൃതർക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി കെ.രാമകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.എം.ശ്രീനിവാസന്‍അധ്യക്ഷനായി.പി.എസ്സ് സുരേഷ്കുമാര്‍, എ.ടി ദേവകി, വി.പ്രകാശന്‍,കെ.കെ ഉണ്ണിക്കൃഷ്ണന്‍, കെ.സുജിത്ത്,വി.മിഥുന്‍എന്നിവര്‍സംസാരിച്ചു
Post a Comment