ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പന്‍ ദൗത്യം അവസാന ഘട്ടത്തിലേക്ക്. കാലുകള്‍ വടം കൊണ്ടു ബന്ധിച്ചതായിട്ടാണ് വിവരം. ഇനി വാഹനത്തില്‍ കയറ്റി തുറന്നു വിടേണ്ട സ്ഥലത്തേക്ക് മാറ്റും.
ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടി വെച്ചത്. ബൂസ്റ്റർ ഡോസ് നൽകിയതോടെ മയങ്ങിയ അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കും. കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കി കണ്ണും കെട്ടിയാകും ലോറിയിൽ കയറ്റുക.
കാലിൽ വടം കെട്ടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകൾ ചേർന്നാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റുക. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന.
അരിക്കൊമ്പനെ ഇടുക്കി ജില്ലയിൽ തുറന്നുവിടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കായിരിക്കും മാറ്റുക എന്നാണ് സൂചനകള്‍.
ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദൗത്യസംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് അരിക്കൊമ്പൻ. കൂട്ടിൽ കയറ്റിക്കഴിഞ്ഞാലേ അരിക്കൊമ്പൻ നിയന്ത്രണത്തിലായി എന്ന് പറയാൻ കഴിയുകയുളളൂ.
Ads by Google
Post a Comment