Join News @ Iritty Whats App Group

'വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് നന്ദി; കൂടുതൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു': മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തെ വിജ്ഞാനസമൂഹമായി ഉയർത്താനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേളത്തെ മാറ്റാനാണ് ശ്രമം. അത്തരത്തിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്. ഇന്ത്യയ്ക്കാകെ പദ്ധതി അഭിമാനകരമാണ്. 1500 കോടിരൂപ ചെലവിലാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്’’ – മുഖ്യമന്ത്രി പറഞ്ഞു.‌

പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണെന്നായിരുന്നു കേരളത്തിന് അനുവദിച്ച വന്ദേഭാരതിനെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമര്‍ശം. ‘കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണ്. യുവാക്കള്‍ പറയുന്നത് പോലെ, അടിപൊളി വന്ദേഭാരതില്‍ അടിപൊളി യാത്രാ അനുഭവം ലഭിക്കുകയാണ്’- അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group