മുന്‍ എം പി അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്താകെ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ നാളെ മുതലുള്ള അവധികള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. അതേസമയം കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷനെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിരിക്കുന്നത്. (Section 144 Imposed In Uttar pradesh After Atiq & His Brother Shot Dead)
വൈദ്യചികിത്സയ്ക്കായി പ്രയാഗ്‌രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എംപി കൊല്ലപ്പെട്ടത്.
മൂന്ന് പേര്‍ അതിഖിനും അഷ്‌റഫിനും നേരെ വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയതായിരുന്നു അതിഖിനെ വെടിവെച്ചത്. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ കീഴടങ്ങി. മൂന്ന് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പന്‍ ഓപ്പറേഷനില്‍ അസദ് മരിച്ചത്. മകന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു.
Post a Comment