കൊച്ചി : ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ബന്ധുക്കൾ. സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും ഇറാനിൽ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നൽകി.
മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കൾ പറയുന്നത്.
ഇറാൻ സേന പിടികൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയ മകൻ എഡ്വിനെ കുറിച്ചുളള ആശങ്കയിലാണ് കൂനമ്മാവ് സ്വദേശി ജോൺസണും ഭാര്യ സീനയും. നാട്ടിലേക്ക് വരാനിരിക്കെയാണ് ഇറാൻ സേന ഷിപ്പ് പിടിച്ചെടുത്തത്. എഡ്വിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്ത് നൽകിയിട്ടുണ്ട്.
Post a Comment