ഇടുക്കി : കണിക്കൊന്ന പറിക്കുന്നതിനിടെ ഗൃഹനാഥൻ മരത്തിൽനിന്ന് വീണ് മരിച്ചു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പിൻകാലയിൽ എൽദോസ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുമ്പംപാറയിലുള്ള ഏലത്തോട്ടത്തിലെ മരത്തിൽ നിന്നും കണിക്കൊന്ന പറിക്കുന്നതിനിടെയായിരുന്നു അപകടം.
മരച്ചില്ലയൊടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment