Join News @ Iritty Whats App Group

കേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്



 സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു.തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ വ്യാഴാഴ്ച്ച 45.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഇന്നലെ ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തിയ സ്ഥലങ്ങൾ

പീച്ചി (തൃശൂർ) 42.4
മലമ്പുഴ ഡാം (പാലക്കാട്) 42.3
മംഗലംഡാം (പാലക്കാട്) 41.9
ചിറ്റൂർ (പാലക്കാട്) 41.5
മണ്ണാർക്കാട് (പാലക്കാട്) 41.4
ചെമ്പേരി (കണ്ണൂർ) 41.4
പോത്തുണ്ടി ഡാം (പാലക്കാട്) 41.3
നിലമ്പൂർ (മലപ്പുറം) 41.3
വണ്ണാമട (പാലക്കാട്) 41.1
പട്ടാമ്പി (പാലക്കാട്) 41
അടയ്ക്കാപുത്തൂർ (പാലക്കാട്) 40.9
അയ്യങ്കുന്ന് (കണ്ണൂർ) 40.8
മുണ്ടേരി (മലപ്പുറം) 40.4
കണ്ണൂർ എയർപോർട്ട് 40.1
ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ

11 മണി മുതൽ 3 മണിവരെ നേരിട്ട് വെയിൽ ഏൽക്കരുത്.
എപ്പോഴും കുടിവെള്ളം കൈയിൽ കരുതണം
എല്ലാ സ്ഥാപനങ്ങളിലും ഫയർ ഓഡിറ്റ് ഉറപ്പാക്കണം.
മലയോരത്ത് കാട്ടുതീ ഉണ്ടാകാതെ അതീവ ജാഗ്രത പുലർത്തണം

Post a Comment

Previous Post Next Post
Join Our Whats App Group