Join News @ Iritty Whats App Group

അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി, ജോൺ ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്


ദില്ലി : ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യം. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കൽ നോട്ടീസ്.

Post a Comment

Previous Post Next Post
Join Our Whats App Group