Join News @ Iritty Whats App Group

വേനല്‍ അവധി നഷ്ടമാകും; നാല് , ഏഴ് ക്ലാസിലെ കുട്ടികള്‍ക്ക് അത് പരീക്ഷ ചൂടേറും കാലം



കണ്ണൂര്‍; സംസ്ഥാനത്തെ മറ്റ് വിദ്യാര്‍ത്ഥികള്‍ വേനല്‍ അവധി ആഘോഷമാക്കുമ്പോള്‍ നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുടെ കാലമാകുന്നു. എല്‍. പി, യു. പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ തീയതിയാണ് ഇത്തവണ കുഴപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 26നാണ് പരീക്ഷ.

സ്‌കൂളുകളില്‍ പൂട്ടുന്നതോടെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ ആരംഭിക്കും. ഇതോടെ പരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേനലവധിയുടെ ഒരുമാസം നഷ്ടമാകും.സര്‍ക്കാര്‍ ഏപ്രിലില്‍ പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

അവധിക്കാലത്ത് യാതാരു വിധത്തിലുള്ള ക്ലാസുകളും സ്‌കൂളുകളില്‍ നടത്തരുതെന്ന ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് നിലവിലുള്ളപ്പോഴാണ്. പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതുപരീക്ഷ കൂടിയാണിത്. പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതുപരീക്ഷ കൂടിയാണിത്. ഭാഷ, ഗണിതം, പരിസര പഠനം വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ അറിവും പ്രയോഗ പാടവവുമാണ് പരീക്ഷയില്‍ വിലയിരുത്തിയിരുന്നത്. പരിശീലനം അതിനാല്‍ ആവശ്യമാണ്. കൊവിഡിന് മുമ്പ് എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യവാരമായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ജനുവരി മുതലുള്ള പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ ഇത്തവണ മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം പരീക്ഷാ നടത്തിപ്പ് മൊത്തം താളം തെറ്റിയ അവസ്ഥയിലാണ്.

കഴിഞ്ഞവര്‍ഷം ജൂണ്‍ 26നും 2021ല്‍ ഡിസംബര്‍ 18നുമാണ് പരീക്ഷ നടത്തിയത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാം ക്ലാസിലെ പാഠഭാഗങ്ങള്‍ പകുതി പഠിച്ചതിന് ശേഷം നാലാം ക്ലാസിലെ പരീക്ഷ എഴുതേണ്ടതായി വന്നു. ചോദ്യ പേപ്പറിലെ ചില ചോദ്യങ്ങലില്‍ കഴിഞ്ഞ വര്‍ഷം അക്ഷരതെറ്റ് നേരിട്ടതോടെ കുട്ടികള്‍ നിരാശരാകുകയും ചെയ്തു. അധ്യാപക സംഘടനയുടെ അഭിപ്രായം അനുസരിച്ച് ആധുനിക പഠന സമ്പ്രദായത്തോട് ഒട്ടും യോജിക്കാത്ത തരത്തിലാണ് കൊവിഡിന് ശേഷം ഈപരീക്ഷ നടത്തുന്നതെന്നാണ്.

കൂടുതല്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന വിദ്യാലയങ്ങള്‍ ഏറ്റവും നല്ല വിദ്യാലയവും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടി ഏറ്റവും മികച്ച കുട്ടിയായും ചിത്രീകരിക്കപ്പെടുന്നു. അതിനാല്‍ ഉയര്‍ന്ന വിജയം നേടാന്‍ സ്‌കൂളുകള്‍ തമ്മിലും മത്സരം നടക്കുന്നുണ്ട്. ഈ പരീക്ഷ വാര്‍ഷിക പരീക്ഷയുടെ ഇടയില്‍ നടത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് ഏപ്രിലില്‍ നടത്തുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. പരീക്ഷയുടെ സ്‌കോളര്‍ഷിപ്പ് തുക കഴിഞ്ഞ നാല് വര്‍ഷ മായി നല്‍കിയട്ടില്ല. അധ്യാപകര്‍ പറയുന്നത് മുന്‍ വര്‍ഷങ്ങളിലെ വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പോലും ഇതു വരെ സ്‌കൂളുകളില്‍ എത്തിച്ചട്ടില്ലെന്നാണ്. 1000 രൂപയാണ് എല്‍ എസ് എസ് ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് 1500 രൂപ വീതമാണ് യു എസ് എസ് വിജയിക്കുന്നവര്‍ക്ക് ലഭിക്കുക. കഴിഞ്ഞവര്‍ഷം 10,372 കുട്ടികളാണ് എല്‍.എസ്.എസ് നേടിയത്. 10,511 പേര്‍ യുഎസ്എസും നേടി.

Post a Comment

Previous Post Next Post
Join Our Whats App Group