Join News @ Iritty Whats App Group

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. 45 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ ഒറ്റക്കോലം കെട്ടിയാടിയത്.

ഇന്നലെ പുലര്‍ച്ചോടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കെട്ടിയാടിയ തീ ചാമുണ്ഡി തെയ്യം ചിറക്കല്‍ ചാമുണ്ഡി കോട്ടത്തില്‍ അരങ്ങേറിയത്. ഒരാള്‍ പൊക്കത്തില്‍ എരിയുന്ന മേലേരിയിലേക്ക് (കനല്‍ കൂമ്പാരം) കുതിച്ച് ചാടുന്ന തെയ്യമാണ് തീ ചാമുണ്ഡി. പുളി മരത്തിന്റെ തടിയില്‍ തീര്‍ത്ത ചുട്ട് പഴുത്ത തീക്കൂനയ്ക്ക് ചുറ്റും വലം വച്ച് തെയ്യം കനല്‍ ചൂട് നെഞ്ചോട് ചേര്‍ക്കുന്നതാണ് ചാമുണ്ഡി തെയ്യക്കോലം.

Post a Comment

Previous Post Next Post
Join Our Whats App Group