എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ ഒരു മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നത് ദുഃഖകരമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. ഭീകരപ്രവർത്തനം ഒരുമതവും പ്രോത്സാഹിപ്പിക്കുന്നില്ല. യഥാർഥ പ്രതികളെ കണ്ടെത്തണം. ഇസ്ലാം വരണ്ട മതമല്ല. എല്ലാത്തരം കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നതെന്നും പാളയം ഇമാം വ്യക്തമാക്കി.
അബ്ദുൾ കലാം ആസാദിനെപ്പോലെയുള്ളവരേയും മുഗൾ ചരിത്രത്തേയും പാഠം പുസ്തകത്തിൽ നിന്നൊഴിവാക്കിയത് ശരിയല്ല. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് സന്ദേശത്തിലായിരുന്നു ഇമാമിന്റെ പ്രതികരണം.
Post a Comment