Join News @ Iritty Whats App Group

അത്ര റിച്ചാകണ്ട! മന്ത്രി അറിയാത്ത മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചു

തിരുവനന്തപുരം: കൊഴുപ്പു കൂടിയ മിൽമ റിച്ച് പാലിന്റെ വിലവർധമന പിൻവലിച്ചു. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് പാലിന്റെ വിലവർധന നിലനിൽക്കും. റിച്ച്(പച്ച കവർ) പാലിന് ലിറ്ററിന് രണ്ടു രൂപയാണ് നേരത്തെ കൂട്ടിയത്. റിച്ച് പാലിന്റെ അരലിറ്റർ റിച്ച് പാലിന് 29 രൂപയിൽ നിന്ന് 30 രൂപയായും സ്മാർട് പാലിന് 24 രൂപയിൽ നിന്നും 25 ആയുമാണ് വർധിച്ചത്.

ണ്ടിനം നീല പാക്കറ്റുകളിലു‍ള്ള പാലിന് വില വർധിപ്പിച്ചില്ലയിരുന്നു. എന്നാൽ മില്‍മയുടെ വില വർധന സർക്കാർ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി ചിഞ്ചു റാണി പ്രതികരിച്ചിരുന്നു. തുടർന്നാണ് റിച്ച് പാലിന്റെ വില വര്‍ധന പിൻവലിച്ചത്.

എന്നാൽ, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നായിരുന്നു മിൽമയുടെ വിശദീകരണം.വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group