Join News @ Iritty Whats App Group

ജോണി നെല്ലൂർ കേരളകോൺഗ്രസ്‌ വിട്ടു, യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു


എറണാകുളം:ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വം രാജിവച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.മ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. രാജി പ്രഖ്യാപിച്ചുള്ള കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ...

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു.അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉനന്താധികാര സമിതി അംഗത്വും , 2018 മുതല്‍ വഹിച്ചുവരുന്ന യുഡിെഫ് സെക്രട്ടറി സ്താനവും രാജിവയ്ക്കുന്നു.തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജിവയ്ക്കുന്നത്.ഇക്കാലമത്രയും നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാവഹനവും നല്‍കി സഹായിച്ച സംസ്ഥാനത്തെ മുഴുവന്‍ യുഡിെപ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. എന്‍റെ രാഷ്ട്രീയ വളര്‍ച്ചയില്‍ എനിക്ക് സഹായവും ,ഹകരണവും നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളഴേടും പ്രനവര്ർ‍ത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശേധന നല്ലതാണ്.

 ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ല.ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും.മതമേലധ്യക്ഷന്മാർക്ക് എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ല. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല.കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group