ഇരിട്ടി: കെട്ടിട നികുതിയും കെട്ടിട പെർമിറ്റ് ഫീസും വർധിപ്പിച്ചതിനെതിരെ സംസ്ഥാനതലത്തിൽ യുഡിഎഫ് പ്രഖ്യാപിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നഗരസഭ ഓഫീസിന് മുന്നിൽ മാർച്ചും പ്രതിഷേധ ധർണയും നടത്തി.കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു.
കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.കെ. ജനാർദ്ദനൻ, എം.എം.മജീദ്, അഷ്റഫ് ചായിലോട്, സി.കെ.ശശിധരൻ, എം.കെ.ഹാരിസ്, കെ.വി.പവിത്രൻ, എം.പി.അബ്ദുറഹിമാൻ, പി.വി.മോഹനൻ, സി.അഷ്റഫ്, സി.സി.നസീർ ഹാജി, പി.എ. നസീർ ,എൻ കെ.ഷറഫുദ്ധീൻ, കെ.സുമേഷ് കുമാർ, സമീർ പുന്നാട്, വി.പി.റഷീദ്,കെ.വി.അബ്ദുല്ല ,ഫവാസ് പുന്നാട്, ഖാദർ ഉളിയിൽ , വി.എം.രാജേഷ് ,എം .പി .നിസാർ , ഇ.കെ. ഷഫാഫ് എന്നിവർ സംസാരിച്ചു.
Post a Comment