സൈനിക ട്രക്കിന് തീപിടിച്ച് കശ്മീരില്‍ അഞ്ച് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് തീപിടുത്തമുണ്ടായത്. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമര്‍ന്നത്.
കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയില്‍ വെച്ചാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഉടന്‍തന്നെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരാക്രമണം നടന്നതാണോയെന്നു പരിശോധിക്കുന്നതായി സൈനിക വ്യത്തങ്ങള്‍ അറിയിച്ചു.
ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടു പോകുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് വാഹനത്തിന് തീപടര്‍ന്നെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. കുന്നിന്‍പ്രദേശമായ ഇവിടെ കനത്ത മഴയുണ്ടായിരുന്നു.
Post a Comment