സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002ലെ പെട്രോളിയം സേഫ്റ്റി നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി. നിയമം വന്നതോടെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പിൽ ചെന്നാൽ ഇനി ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് LPG സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും.
ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്
News@Iritty
0
Post a Comment