തിരുവനന്തപുരം: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കിയശേഷം എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയില്‍. ഒളിവില്‍ കഴിയവേ തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു.
എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.
ലക്ഷ്മി പ്രിയയ്ക്കും ഏഴു പേർക്കും എതിരെ അയിരൂർ പോലീസ് കേസെടുത്തിരുന്നു.
എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Post a Comment