കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി 12കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി താഹിറ ലക്ഷ്യമിട്ടത് മുഴുവന്‍ കുടുംബാംഗങ്ങളെയുമെന്ന് പോലീസ്.
ഐസ്‌ക്രീമിന്‍റെ ഫാമിലി പായ്ക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെ ടുത്തുകയായിരുന്നു പദ്ധതി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
തിങ്കളാഴ്ചയാണ് കൊയിലാണ്ടി സ്വദേശി അഹമ്മദ് ഹസ്സന്‍ റിഫായി വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് വ്യക്തമായത്.
ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതൃസഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് ഇവര്‍ മൊഴി നല്‍കി.
Post a Comment