കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. സാക്ഷികളെ കോഴിക്കോട് പോലീസ് ക്യാംപില്‍ എത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിഗയത്. പ്രത്യേക അന്വേഷണ സംഘം തലവന്‍ എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍, ഐ.ജി നീരട് കുമാര്‍ ഗുപ്തയും പോലീസ് ക്യാംപില്‍ എത്തിയിരുന്നു. കേസിലെ സാക്ഷികളില്‍ നിന്ന് ഇന്നലെ പോലീസ് മൊഴിയെടുത്തിരുന്നു. സംഭവ ദിവസം തീകത്തിയ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ ഡിവന്‍, ഡി ടു കോച്ചിലെ യാത്രക്കാരില്‍ നിന്നാണ് മൊഴിയെടുത്തത്.
തിരിച്ചറിയല്‍ പരേഡിനു ശേഷം സെയ്ഫിയെ തെളിവെടുപ്പിനായി ഷോര്‍ണൂരിലേക്ക കൊണ്ടുപോയി. കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഷൊര്‍ണൂരില്‍ ഇറങ്ങിയ സെയ്ഫി 14 മണിക്കൂര്‍ അവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയാണ്, അവിടെ ആരെയൊക്കെ കണ്ടു എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഷാറുഖ് സെയ്ഫി ട്രെയിനില്‍ ആക്രമണം നടത്താന്‍ പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണ സമയത്തു ധരിച്ച വസ്ത്രമല്ല കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ആക്രമണത്തിനു പിന്നാലെ ബാഗ് റെയില്‍വേ ട്രാക്കില്‍ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്നു വ്യക്തമല്ല. ട്രെയിനില്‍ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം
Post a Comment