Join News @ Iritty Whats App Group

'അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയും'; സഹോദരൻ അജിത്ത് ആന്റണി

തിരുവനന്തപുരം: ബിജെപി അനിൽ ആന്റണിയെ കറിവേപ്പില പോലെ എടുത്ത് കളയുമെന്ന് എ.കെ. ആന്റണിയുടെ ഇളയ മകന്‍ അജിത്ത് ആന്റണി. ബിജെപിയും അനിലും തമ്മിലുളള ധാരണ എന്താണെന്ന് അറിയില്ലെന്നും അനിൽ തെറ്റ് തിരുത്തി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത്ത് ആന്റണി ന്യൂസ് 18 നോട് പറഞ്ഞു.

ബിജെപിയിലേക്കെന്ന സൂചന അനില്‍ നൽകിയിരുന്നില്ലെന്ന് അജിത്ത് പറയുന്നു. അനിലിന്‌റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. അനിൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതോടെ അച്ഛൻ തകർന്നുപോയെന്നും അജിത് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് അനിൽ ആന്റണിയും അച്ഛനുമായുള്ള ബന്ധം കുറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”ബി.ജെ.പി. അനിലിനെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടി എടുത്തുകളയും. അത് മനസിലാവും എന്നാണ് ഞാന്‍ കരുതുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം പോയി, ടോം വടക്കന്‍ പോയി ഇവരൊക്കെ എവിടെയാണ?” അജിത്ത് ചോദിച്ചു. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുടുംബം നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് ശരിക്കും ആലോചിച്ചിട്ട് വേണം എന്നാണ് പഠിപ്പിച്ചിട്ടുള്ളതെന്ന് അജിത് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group