ഇരിട്ടി: നഗരസഭയിലെ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് കിടത്തി ചികിത്സാ വിഭാഗം ആരംഭിക്കുന്നതിനു വേണ്ടി നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയ 30 സെന്റ് സ്ഥലത്തിൻ്റെ രേഖ കൈമാറ്റം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത സ്ഥലം വിട്ടുനൽകിയ ചാലിൽ കൃഷ്ണൻ, ചാലിൽ പ്രകാശൻ എന്നിവരിൽ നിന്നും സ്ഥലത്തിൻ്റെ രേഖ എറ്റുവാങ്ങി. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ആരോഗ്യകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സോയ, കൗൺസിലർമാരായ അബ്ദുൾഖാദർ കോമ്പിൽ, പി. ഫൈസൽ, കെ. ശ്രീജ, കെ. മുരളിധരൻ, മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ പി.സി. അബ്ദുൾ ഖാദർ, കെ. അനിൽകുമാർ, ഇസ്മായിൽ, സി. പ്രകാശൻ എന്നിവർ സംസാരിച്ചു.
ഉളിയിൽ ആയുർവേദ ആശുപത്രിക്ക് കിടത്തി ചികിത്സാ വിഭാഗം ആരംഭിക്കുന്നതിനു നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയ ഭൂമിയുടെ രേഖ കൈമാറ്റം ചെയ്തു
News@Iritty
0
Post a Comment