Join News @ Iritty Whats App Group

തൊണ്ടയിൽ ബലൂൺ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരൻ മരിച്ചു

തിരുവനന്തപുരം: ബലൂൺ തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശികളായ രാജേഷ്-സബിത ദമ്പതികളുടെ മൂത്ത മകൻ ആദിത്യൻ (9) ആണ് മരിച്ചത്. സഹോദരിക്കൊപ്പം കളിക്കുന്നതിനി‌‌ടയിലാണ് കുട്ടിയുടെ തൊണ്ടയിൽ അബദ്ധത്തിൽ ബലൂൺ കുടുങ്ങിയത്.

ആദ്യത്തന്റെ ഇളയ സഹോദരി ആദിത്യയുടെ കയ്യിലിരുന്ന ബലൂൺ വാങ്ങി വായിലിട്ട് ഒളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ തൊണ്ടയിൽ നിന്ന് ബലൂൺ പുറത്തെടുത്തിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പ്ലാവിള യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. മൃതദേഹം നിംസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group