Join News @ Iritty Whats App Group

കൽപ്പറ്റയിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശികൾ മൂന്ന് വിദ്യാർഥികൾ മരിച്ചു




ഇരിട്ടി: കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട്  ഇരിട്ടി സ്വദേശികൾ ഉൾപ്പെടെ  മൂന്ന് വിദ്യാർഥികൾ മരിച്ചു. ഇരിട്ടി അങ്ങാടിക്കടവ് ഈന്തുങ്കരി സ്വദേശിനി ജിസ്ന മേരി ജോസഫ്, കച്ചേരിക്കടവ് പാലത്തുംകടവിലെ അഡോൺ , കാസർഗോഡ് വെള്ളരിക്കുണ്ടിലെ സ്നേഹ ജോസഫ്  എന്നിവരാണ് മരിച്ചത്. അഡോണിന്റെ സഹോദരി ഡിയോണ, സ്നേഹയുടെ സഹോദരി സോണ എന്നിവർക്കും സാഞ്ജോ ജോസിനുമാണ് പരിക്കേറ്റത്.  ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരിൽ പോയി വയനാട് വഴി  വരികയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളും അവരുടെ സഹോദരികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.   ഗുരുതര പരിക്കേറ്റ രണ്ട് പേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലും, ഒരാൾ കൽപററ ഫാത്തിമ ആശുപത്രിയിലും ചികിത്സയിലാണ്. 
പരേതനായ ഔസേപ്പ്, മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ :  ജിസ്, ജിസൻ . ബെസ്റ്റി - സിജി ദമ്പതികളുടെ മകനാണ്  അഡോൺ . സഹോദരി : ഡിയോണ.

Post a Comment

Previous Post Next Post
Join Our Whats App Group