കണ്ണൂര്‍: കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നഴ്സ് മരിച്ചു. പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സ് പി ആര്‍ രമ്യയാണ്(36) മരിച്ചത്.
ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം.
ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്ബിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ സംസ്കരിക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment