തിരുവനന്തപുരം: അവധിക്കാലത്തു ട്രെയിനുകള്‍ റദ്ദാക്കുന്നതു റെയില്‍വേ പതിവാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. അവധിക്കാലമായതോടെ സംസ്ഥാനത്തിനകത്തും പുറത്തേക്കും ഓടുന്ന ട്രെയിനുകളില്‍ ഒന്നിലും ടിക്കറ്റ് കിട്ടാനില്ല. ഇതിനിെടയാണു തലേന്നുമാത്രം അറിയിപ്പു നല്‍കി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദു ചെയ്യുന്നത്.
മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അടക്കം ഇതുമൂലം യാത്രയ്ക്കു ബദല്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി ട്രെയിനുകള്‍ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ റദ്ദു ചെയ്തത്. ബസുകളില്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സമയത്താണ് റെയില്‍വേയുടെ ഈ നടപടി.
വന്ദേഭാരത് എക്‌സ്പ്രസിനായി മറ്റു ട്രെയിനുകളുടെ ഷെഡ്യൂള്‍ തകിടംമറിക്കുന്നതും യാത്രാദുരിതമേറ്റുന്നു. ്രെടയിനുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവര്‍ക്കു കൃത്യ സമയത്ത് ഓഫീസുകളിലടക്കം എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. വന്ദേഭാരതിനുവേണ്ടി പല ട്രെയിനുകളും പിടിച്ചിടുകയും സമയംമാറ്റുകയും ചെയ്യുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ചൂണ്ടിക്കാട്ടി. സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റു ട്രെയിനുകളുടെ സമയം കവര്‍ന്നാണ് വന്ദേഭാരതിന്റെ യാത്രയെന്നു സംഘടന കുറ്റപ്പെടുത്തുന്നു.
വന്ദേഭാരതിന്റെ കാസര്‍ഗോട്ടേക്കുള്ള കന്നി യാത്രയില്‍ത്തന്നെ െദെനംദിന യാത്രക്കാര്‍ ആശ്രയിക്കുന്ന മറ്റു ട്രെയിനുകളുടെ സര്‍വീസ് താളംതെറ്റിയിരുന്നു. 25 മുതല്‍ 30 മിനിറ്റ് വരെയാണ് വന്ദേഭാരത് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ട്രെയിനുകള്‍ ഇത്രയും കൂടുതല്‍ സമയം കാത്തുകിടക്കേണ്ടിവരുന്നത്. കാലഹരണപ്പെട്ട സിഗ്‌നല്‍ സംവിധാനങ്ങളാണ് ഡിവിഷന്‍ ഇപ്പോഴും പിന്തുടരുന്നതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
വന്ദേഭാരത് കോട്ടയത്തുനിന്നു പുറപ്പെടാന്‍ 12 മിനിറ്റ് െവെകിയെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം പാലരുവി എക്‌സ്പ്രസ് പിറവം റോഡ് സ്‌റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. 28 മിനിറ്റിനു ശേഷമാണ് പാലരുവിയ്ക്ക് പിറവത്തുനിന്ന് പിന്നീട് സിഗ്‌നല്‍ ലഭിച്ചത്. പാലരുവി എറണാകുളം ടൗണ്‍ സ്‌റ്റേഷനിലെത്താന്‍ െവെകുന്നതോടെ ഇതിന് ആനുപാതികമായി എറണാകുളം ജങ്ഷനില്‍നിന്നുള്ള എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി സര്‍വീസുകളെ സാരമായി ബാധിക്കും.
വന്ദേഭാരതിന്റെ വരവോടെ കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക്, ഓഫീസ് സമയം പാലിക്കുന്ന പാലരുവിയും വേണാടും െവെകുമെന്ന ആശങ്ക യാത്രക്കാര്‍ പങ്കുവച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വിധമായിരുന്നു പാലരുവിയും വേണാടും ഇന്നലെയും ഓരോ സ്‌റ്റേഷനും പിന്നിട്ടത്.
എറണാകുളം ടൗണില്‍ ഷെഡ്യൂള്‍ഡ് സമയത്തിനും മുമ്പു സ്‌റ്റേഷന്‍ പിടിച്ചിരുന്ന പാലരുവി, ഇന്നലെ 10 മിനിറ്റ് െവെകിയാണ് എത്തിയത്. വേണാട് എറണാകുളം ജങ്ഷനില്‍ 9.30-ന് എത്തുന്നവിധം സമയം ക്രമീകരിക്കണമെന്ന് യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, വന്ദേഭാരതിനുവേണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വേണാട് പുറപ്പെടുന്ന സമയം 10 മിനിറ്റ് െവെകിപ്പിച്ചത് തിരിച്ചടിയായി. ഇരട്ടപ്പാതയുടെ സമയക്രമം പ്രഖ്യാപിച്ചപ്പോഴും യാത്രക്കാര്‍ക്ക് കനത്ത പ്രഹരമായിരുന്നു റെയില്‍വേ നല്‍കിയത്.
Ads by Google
إرسال تعليق