Join News @ Iritty Whats App Group

ഉംറയ്ക്കും ഹജ്ജിനും വളണ്ടിയർമാരെ വേണമെന്ന് പരസ്യം, പണം തട്ടി; ഇരയായത് നിരവധി പേർ, കേസെടുത്തു


കോഴിക്കോട്: ഉംറയ്ക്കും ഹജ്ജിനും വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ട് വ്യാജ പരസ്യം നൽകി തട്ടിപ്പ്. അഞ്ഞൂറോളം ആളുകളിൽ നിന്നായാണ് പണം തട്ടിയത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു

പരസ്യം കണ്ടെത്തിയ സ്ത്രീകളടക്കം അഞ്ഞൂറോളം പേരിൽ നിന്നാണ് 10000 മുതൽ 25000 രൂപ വരെ തട്ടിയത്. ആധാർ കാർഡും പാസ്പോർട്ടുമടക്കം പണം പിരിക്കാനെത്തിയ ഏജന്റുമാർ കൊണ്ടുപോയി. മുംബൈയിൽ ട്രെയിനിങ്ങിന് വിളിക്കുമെന്ന് പറഞ്ഞ് മുങ്ങിയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതെയായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

വളണ്ടിയറാകാൻ അപേക്ഷിച്ചവർ നൽകിയ രേഖകൾ ഫറോക്ക് പുഴയുടെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഏജന്റായിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group