മുംബൈ: എന്‍സിപി പിളര്‍ത്തി അനുയായികള്‍ക്കൊപ്പം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ തള്ളി പാര്‍ട്ടി നേതാവ് അജിത് പവാര്‍. 'മാധ്യമങ്ങള്‍ ഒരു കാരണവുമില്ലാതെ കിംവദന്തികള്‍ പടര്‍ത്തുകയാണെന്ന്' അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്ന അഭ്യുഹങ്ങളില്‍ ഒരു സത്യവുമില്ല. ഞാന്‍ എന്‍സിപിക്കൊപ്പമാണ്. എന്‍സിപിക്കൊപ്പം നിലകൊള്ളും.-അദ്ദേഹം വ്യക്തമാക്കി.
40 എംഎല്‍എമാരുടെ ഒപ്പ് താന്‍ ശേഖരിച്ചിട്ടില്ല. എംഎല്‍എമാര്‍ തന്നെ കാണാന്‍ രാവിലെ വന്നിരുന്നു. അത് പതിവ് പരിപാടിയാണ്. അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രചാരണങ്ങള്‍ മൂലം എന്‍സിപി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. ആകുലതപ്പെടാനില്ലെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. ശരത് പവാറിന്റെ നേതൃത്വത്തില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണിത്. ഞങ്ങള്‍ അധികാരത്തിലൂം പ്രതിപക്ഷത്തുമിരുന്ന സമയമുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നതാണ്. അത് തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍ പോലെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്. -അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി അജിത് പവാര്‍ ബിജെപി പക്ഷത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും തള്ളിക്കളഞ്ഞിരുന്നു. അത്തരം റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. അജിത് പവാര്‍ ഒരു യോഗവും വിളിച്ചിട്ടില്ല. അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതുമാത്രമാണ് തങ്ങളുടെ മനസ്സിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, പവാറിന്റെ മകള്‍ സുപ്രിയ സുലെ ആകട്ടെ വലിയ വെളിപ്പെടുത്തല്‍ രാവിലെ നടത്തിയിരുന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് വലിയ രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു പ്രവചനം . ഒരു സ്‌ഫോടനം ഡല്‍ഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമായിരിക്കും. -എന്നായിരുന്നു അവര്‍ പറഞ്ഞത്.
Ads by Google
Post a Comment