പാലക്കാട്: ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ.ഐ. കാമറകളില്‍നിന്നു മന്ത്രിമാരെ ഒഴിവാക്കിയ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പൊതുപ്രവര്‍ത്തകന്‍ പാലക്കാട് സ്വദേശി ബോബന്‍ മാട്ടുമന്ത ദേശീയ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയിലാണു സംസ്ഥാന കമ്മിഷന്‍ കേസെടുത്തത്. നിയമംകൊണ്ട് പൗരന്മാരെ രണ്ടുതട്ടിലാക്കുന്നതു സംബന്ധിച്ചാണു ബോബന്റെ പരാതി.
നിയമത്തിനു മുന്നിലും ഭരണഘടനപ്രകാരവും എല്ലാം പൗരന്മാരും തുല്യരാണെന്നിരിക്കേ, മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി വിവേചനപരമാണെന്നു പരാതിയില്‍ പറയുന്നു. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. മന്ത്രിമാരെ പിഴയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ റോഡ് അപകടവും ഗതാഗതനിയമലംഘനവും കണ്ടെത്തി പൊതുജനസുരക്ഷ ഉറപ്പുവരുത്തുകയാണ് എ.ഐ. ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വാദം ദുര്‍ബലമാവുകയും പൊതുജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുകയെന്ന വാദം ബലപ്പെടുകയുമാണ്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്രചെയ്ത കുറ്റത്തിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു 100 പൗണ്ട് പിഴ ചുമത്തിയതു കഴിഞ്ഞ ജനുവരിയിലാണ്. കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ െബെക്കില്‍ യാത്രചെയ്ത ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്‌ക്കെതിരെയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു നോര്‍വീജിയന്‍ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനും പിഴചുമത്തിയിട്ടുണ്ട്.
നിയമത്തിനു മുന്നില്‍ പൗരന്മാര്‍ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നല്‍കുമ്പോഴാണു കേരളം നിയമംകൊണ്ട് പൗരന്മാരെ രണ്ടുതട്ടിലാക്കുന്നത്. അതിനാല്‍, മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കുന്ന വി.ഐ.പി. ''നിയമലംഘനാനുമതി'' നിര്‍ത്തലാക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.
Ads by Google
إرسال تعليق