ദില്ലി: ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതി. ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ മോചിപ്പിച്ചതില്‍ ന്യായമായ കാരണം കോടതിയെ ബോധിപ്പിക്കണമെന് സുപ്രീം കോടതി പറഞ്ഞു. ഇന്ന് ബില്‍ക്കിസ് ബാനോ, നാളെ അത് ആരുമാവാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബില്‍ക്കിസ് ബാനോ കേസിലെ പതിനൊന്ന് പ്രതികളെ നേരത്തെ മോചിപ്പിച്ചിരുന്നു.
ഇതിന്റെ പിറകിലെ കാരണം എന്താണെന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസ് കെഎം ജോസഫ്, ബിവി നാഗരത്‌ന, എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കൊടും ക്രൂരത നിറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍, ജനതാല്‍പര്യം മുന്നില്‍ കണ്ടായിരിക്കണം അധികാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇവര്‍ നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു എന്ന കാരണത്തില്‍ സംസ്ഥാനം അവരുടെ ഒരു തീരുമാനം നടപ്പിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു മോചനം സാധ്യമാക്കിയത്. ഇത്തരം പ്രതികളെ അവരെ ജീവിതകാലം ജയിലിലാക്കാന്‍ ജുഡീഷ്യല്‍ ഓര്‍ഡര്‍ ആവശ്യമാണ്. എന്നാല്‍ ഭരണതലത്തിലെ തീരുമാനം കൊണ്ട് അവര്‍ ജയിലില്‍ നിന്ന് മോചിതരായിരിക്കുകയാണ്. ഇന്ന് ബില്‍ക്കിസ് ബാനു എന്ന സ്ത്രീക്കാണ് അങ്ങനൊന്ന് സംഭവിച്ചത്. നാളെ ഇത് നിങ്ങളോ എനിക്കോ സംഭവിക്കാം.നിങ്ങള്‍ ഇക്കാര്യത്തില്‍ ന്യായമായ കാരണം കണ്ടെത്തി നല്‍കണം. ഇല്ലെങ്കില്‍ ഇക്കാര്യം ഞങ്ങള്‍ സ്വന്തം നിലയില്‍ ഒരു തീരുമാനത്തിലെത്തുമെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
പ്രതികളുടെ മോചനത്തിനെതിരെ ബില്‍ക്കിസ് ബാനോ അടക്കം നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വെങ്കട്ട റെഡ്ഡി കേസിലേത് പോലെ ഈ കേസില്‍ ന്യായമായ കാരണങ്ങള്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ നല്‍കണം. മെയ് ഒന്നിന് മുമ്പ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് രണ്ടിന് വാദം കേള്‍ക്കാനായി കോടതി ഈ കേസ് മാറ്റി വെച്ചിട്ടുണ്ട്.
പുനപ്പരിശോധന ഹര്‍ജിയിലും കോടതി അന്ന് തീരുമാനമെടുക്കും. എഎസ്ജി എസ്‌വി രാജുവാണ് കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി ഹാജരായത്. അതേസമയം ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ഇനിയും സമയം ആവശ്യമെങ്കിലും, വാദം മാറ്റിവെക്കണമെന്നുമാണ പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നൊല്‍ ഹര്‍ജിക്കാല്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
അതേസമയം ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ മാത്രമുള്ള കാര്യങ്ങളൊന്നും കോടതിയെ പ്രതിഭാഗം ബോധിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. ചില സമയങ്ങളില്‍ പ്രതികള്‍ കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ പ്രതിഭാഗത്തിന് ആവശ്യമായ സമയം പ്രതികരിക്കാന്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികള്‍ നിരന്തരം കേസ് വൈകിക്കുന്ന തന്ത്രത്തെ കുറിച്ച് അറിയാമെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ രാജുവാണ് കൃത്യമായ ഒരു തിയതി ഹാജരാവുന്നതിന് വേണ്ടി നിര്‍ദേശിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടത്.
Post a Comment