ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ്. വടക്കന്‍ മേഖലയില്‍ ചൈന അധിക സൈനിക വിന്യാസം നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ മുന്നറിയപ്പ്. ആര്‍മി കമാന്‍ഡര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കിഴക്കന്‍ ലഡാക്കിലെ സ്ഥതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമാധാനം നിലനിര്‍ത്തുന്നതിനായി ചൈനയുമായി നടത്തിവരുന്ന നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കലാണ് മുന്നോട്ടുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.'ജമ്മു കശ്മീരിലെ തീവ്രവാദ ഭീഷണികള്‍ നേരിടുന്നതില്‍ സിഎപിഎഫുകളുടെയും സൈന്യത്തിന്റെയും സംയുക്ത ഇടപെടലിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം മേഖലയില്‍ സമാധാനം വര്‍ദ്ധിക്കുന്നുണ്ട്.
രാജ്യത്തിന്റെ സംരക്ഷണത്തിനായി പ്രതികൂല കാലാവസ്ഥയെയും അതിര്‍ത്തിയിലെ ആക്രമണങ്ങളെയും നേരിടുന്നതിനായി സൈനികര്‍ക്ക് മികച്ച ആയുധങ്ങളും ഉപകരണങ്ങളും വസ്ത്രങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ നിന്ന് ആവശ്യമായ പാഠങ്ങള്‍ പഠിക്കാനും മന്ത്രി സായുധ സേനകളോട് ആവശ്യപ്പെട്ടു. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കണം. പ്രവചനാതീതമായ സംഭവവികാസങ്ങളായിരിക്കും അതിര്‍ത്തിയില്‍ നടക്കുക. സായുധ സേന എപ്പോഴും സജ്ജരായിരിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Post a Comment