Join News @ Iritty Whats App Group

പ്ര​വാ​സി​യെ ത​ട്ടി​ക്കൊണ്ടു​പോ​യ സം​ഭ​വത്തിൽ ദുരൂഹ​ത ഏ​റു​ന്നു;ഫോ​ണ്‍ ല​ഭി​ച്ച​ത് ക​രി​പ്പൂ​രി​ല്‍നി​ന്ന്,കാ​ര്‍ കാ​സ​ര്‍​ഗോ​ഡുനി​ന്നും



കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു.​ ഇതുവരെ ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം കർണാടകയിലേക്കു​കൂ​ടി വ്യാ​പി​പ്പി​ച്ചു.

അക്രമിസം​ഘം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​ർ കാ​സ​ർ​ഗോ​ഡ് നി​ന്നാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. അ​തി​നും ഒ​രു ദി​വ​സം മു​ന്‍​പ് ഷാ​ഫി​യു​ടെ ഫോ​ണ്‍ ക​രി​പ്പൂ​രി​ന് സ​മീ​പ​ത്തു​വ​ച്ചും ക​ണ്ടെ​ത്തി.

ഇ​താ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ കു​ഴ​ക്കു​ന്ന​ത്.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​യ​നാ​ട്ടി​ലേ​ക്കാ​യി​രു​ന്നു ഷാ​ഫി​യെ ത​ട്ടിക്കൊ​ണ്ടു​പോ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ക​ര്‍​ണാ​ക​ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്കട​ത്ത് സം​ഘ​ത്തി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​പ്പി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രി​ല്‍ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള​യി​ലെ ഷോ​റൂ​മി​ൽനി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കി​യ മേ​ൽ​പ്പ​റ​മ്പ് സ്വ​ദേ​ശി​യെ ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്ന ഒ​രാ​ഴ്ച​യാ​കാ​റാ​യി​ട്ടും ത​ട്ടി​ക്കൊണ്ടു​പോ​ക​പ്പെ​ട്ട വ്യ​വ​സാ​യി ഷാ​ഫി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ര​വ​ധി​പേ​രെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും നി​ര്‍​ണാ​യ​ക​സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വെ​ള​ളി​യാ​ഴ്ച​യാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ഷാ​ഫി​യെ​യും ഭാ​ര്യ സ​നി​യ​യെ​യും വീ​ട്ടി​ല്‍നി​ന്നു പി​ടി​ച്ചി​റ​ക്കി​ക്കൊണ്ടു​പോ​യ​ത്. പി​ന്നീ​ട് സ​നി​യ​യെ പാ​തിവ​ഴി​യി​ല്‍ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group