ന്യൂഡല്‍ഹി: രാജ്യത്ത കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വന്‍ വര്‍ധനവ്. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ 36,250 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന ആഴ്ച നിരക്കാണിത്. മരണനിരക്കിലും വര്‍ധനവുണ്ടായി. മുന്‍ ആഴ്ചയില്‍ 41 പേരാണ് മരണമടഞ്ഞതെങ്കില്‍ കഴിഞ്ഞുപോയ വാരം ഇത് 68 ആയി.
കോവിഡ് വര്‍ധനവില്‍ കേരളമാണ് മുന്നില്‍. 11,269 കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 2.4 ഇരട്ടി വര്‍ധനവ്. മഹാരാഷ്ട്രയില്‍ 4,587 ഉം (32% വര്‍ധനവ്) ഡല്‍ഹിയില്‍ 3,896 ഉം (94% വര്‍ധനവ്), ഹരിയാനയില്‍ 2140 ഉം (147% വര്‍ധനവ്), ഗുജറാത്തില്‍ 2039 ഉം (15% ഇടിവ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനത്തില്‍ നിന്നം 4% ആയി ഉയര്‍ന്നു.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഒഡീഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും കേസുകളില്‍ വര്‍ധനവുണ്ടായി. 68 മരണങ്ങളില്‍ മഹാരാഷ്ട്ര (15), ഡല്‍ഹി (10), ഹിമാചല്‍ പ്രദേശ് (എട്ട്), ഗുജറാത്ത് (ആറ്), കര്‍ണാടക (അഞ്ച്) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
Post a Comment