തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്. വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുളള സാധാരണ സര്‍വീസ് ആരംഭിക്കുന്നത് 28 നാണ്. കാസര്‍കോടുനിന്നുളള സര്‍വീസ് 26 ന് ആരംഭിക്കും.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ എ.സി ചെയര്‍ കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2880 രൂപയാവും. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുളള യാത്രയ്ക്ക് എ.സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2815 രൂപയുമാണ് നിരക്ക്.
ചെയര്‍കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണുളളത്. ഐ.ആര്‍.സി.ടി.സി വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
തിരുവനന്തപുരത്ത് നിന്ന് ( ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം-555,1075
എറണാകുളം ടൗണ്‍- 765,1420
തൃശൂര്‍- 880,1650
ഷൊര്‍ണൂര്‍ -950, 1775
കോഴിക്കോട് -1090,2060
കണ്ണൂര്‍- 1260, 2415
കാസറകോട്-1590,2880
കാസര്‍കോട് നിന്ന് ( ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍-445,840
കോഴിക്കോട്- 625 ,1195
ഷൊര്‍ണൂര്‍-775, 1510
തൃശൂര്‍-825, 1600
എറണാകുളം-940, 1835
കോട്ടയം-1250, 2270
കൊല്ലം -1435, 2645
തിരുവനന്തപുരം- 1520, 2815
Ads by Google
Post a Comment