Join News @ Iritty Whats App Group

രാജ്യത്ത് 24 മണിക്കൂറിനിടെ 7830 പേർക്ക് കോവിഡ്; ഏറ്റവുമധികം രോഗികൾ കേരളത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുദിവസത്തിനിടെ 11 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 40,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടുവരെ 4660 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള കാലയളവില്‍ ഇത് 11,296 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി വർദ്ധിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍ 68 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് 24 മണിക്കൂറിനിടെ 7830 പേർക്ക് കോവിഡ്; ഏറ്റവുമധികം രോഗികൾ കേരളത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുദിവസത്തിനിടെ 11 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 40,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടുവരെ 4660 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള കാലയളവില്‍ ഇത് 11,296 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി വർദ്ധിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍ 68 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group