ഒടുവില്‍ നീതി. കേസിലെ 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 4, 11 പ്രതികളെ വെറുതെവിട്ടു. 14-ാം പ്രതി ഹരീഷ്, 16ാം പ്രതി മുനീറിനെതിരെ ഒഴികെ എല്ലാവര്‍ക്കും മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. മധുവിനെ പിടികൂടാന്‍ വനത്തില്‍ കയറിയ 12 പ്രതികള്‍ക്കെതിരെയും മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.
പാലക്കാട്: വിശപ്പകറ്റാന്‍ അരിമോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം വിചാരണ നടത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് ഒടുവില്‍ നീതി. കേസിലെ 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 4, 11 പ്രതികളെ വെറുതെവിട്ടു. 14-ാം പ്രതി ഹരീഷ്, 16ാം പ്രതി മുനീറിനെതിരെ ഒഴികെ എല്ലാവര്‍ക്കും മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. മധുവിനെ പിടികൂടാന്‍ വനത്തില്‍ കയറിയ 12 പ്രതികള്‍ക്കെതിരെയും മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. എന്നാല്‍ 302 ്രപകാരം െകാലക്കുറ്റം ചുമത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കുന്നില്ല. നാളെയാണ് ശിക്ഷാവിധി. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ പാലക്കാട് ജയിലിലേക്ക് മാറ്റും.
ഒന്നാം പ്രതി ഹുസൈല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് മുക്കാലിയില്‍ എത്തിച്ചപ്പോള്‍ ആള്‍ക്കൂട്ട വിചാരണ നടത്തി. നെഞ്ചില്‍ ചവിട്ടി മറിഞ്ഞുവീണ മധുവിന്റെ തല ഭണ്ഡാരത്തില്‍ ഇടിച്ചു. തലയ്ക്ക് വലിയ ക്ഷതമുണ്ടാക്കി.
രണ്ടാം പ്രതി മരയ്ക്കാര്‍- മറ്റു പ്രതികളെ കൂട്ടി കാട്ടില്‍ പോയി റിവസര്‍വ് വനത്തില്‍ അതിക്രമിച്ചുകയറി പിടികൂടുന്നു.
മൂന്നാം പ്രതി ഷംസുദീന്‍ വടിവെച്ച് അടിച്ച് പരിക്കേല്‍പ്പിച്ചു.
അഞ്ചാം പ്രതി രാധാകൃഷ്ണന്‍- മധുവിനെ കാട്ടില്‍ കയറി പിടിച്ചു, ഉടുമുണ്ട് അഴിച്ചു, കൈകള്‍ കൂട്ടിക്കെട്ടിമര്‍ദ്ദിച്ചു.
ദൃശ്യം പകര്‍ത്തിയെന്ന കുറ്റമാണ് നാലാം പ്രതി അനീഷിനെതിനെ ചുമത്തിയിരിക്കുന്നത്.
ആറാം പ്രതി അബൂബക്കര്‍ കുറ്റക്കാരന്‍. ഏഴാം പ്രതിയും കുറ്റക്കാരന്‍- മധുവിന്റെ പുറത്ത് ഇടിച്ചു. കൈയ്യില്‍ പിടിച്ച് വലിച്ചു.
എട്ടാം പ്രതി ഉബൈദ് കുറ്റക്കാരന്‍. കാട്ടില്‍ നിന്ന് പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു.
ഒമ്പതാം പ്രതി നജീബ് മധുവിനെ പിടിക്കാന്‍ കാട്ടില്‍ പോയ സംഘത്തിന്റെ ജീപ്പ് ഓടിച്ചിരുന്നത് നജീബ് ആണ്. മധുവിനെ മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.
10ാം പ്രതി ജെയ്ജു മോന്‍- കാട്ടില്‍ പോയി മധുവിനെ പിടിച്ചുകൊണ്ടുവന്ന സംഘത്തിലെ അംഗം. കുറ്റക്കാരന്‍. മധുവിന്റെ ഗുഹയില്‍ നിന്ന് പിടിച്ചെടുത്ത ചാക്കുകെട്ട് തോളില്‍ വച്ചുകെട്ടി നാലു കിലോമീറ്ററോളം നടത്തിച്ച് കൊണ്ടുവന്നു. ഈ വഴിയിലുടെ നീളം മധുവിനെ മര്‍ദ്ദിച്ചു.
12-ാം പ്രതി സജീവ്- കാട്ടില്‍ കയറി മധുവിനെ പിടികൂടി ഉടുമുണ്ട് അഴിച്ചു കൈകള്‍ കെട്ടി മര്‍ദ്ദിച്ചു.
13-ാം പ്രതി സതീശ് - കാട്ടില്‍ കയറി മധുവിനെ പിടികൂടി ഉടുമുണ്ട് അഴിച്ചു കൈകള്‍ കെട്ടി മര്‍ദ്ദിച്ചു.
14-ാം ഹരീഷ്- മധുവിനെ പിടിച്ചുകൊണ്ടുവന്ന സംഘത്തിനൊപ്പം വണ്ടിത്താവളത്ത് വച്ച് ചേര്‍ന്ന് മധുവിനെ ഇടിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
15-ാം പ്രതി ബിജു- മുക്കാലിയിലേക്കുള്ള സംഘത്തിനൊപ്പം ചേര്‍ന്ന് മധുവിന്റെ കയ്യില്‍ പിടിച്ചു നടത്തി. സഞ്ചിയുടെ സിബില്‍ പിടിച്ചു നടത്തി. മുക്കാലിയില്‍ വച്ച് കൈമുട്ട് കൊണ്ട് മുതുകില്‍ ഇടിച്ചു.
16-ാം പ്രതി മുനീര്‍ -മുക്കാലിയില്‍ വച്ച് മധുവിനെ കാല്‍മുട്ടുകൊണ്ട് ഇടിച്ചു.
11-ാം പ്രതി അബ്ദുള്‍ കരീമിനെയും മാറ്റിനിര്‍ത്തി. മധുവിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ മുക്കാലിയില്‍ സ്ഥലത്തുണ്ടായിരുന്നു. 'കള്ളാ' എന്നു വിളിച്ച് അധിക്ഷേപിച്ചു എന്നായിരുന്നു കുറ്റം.
നാലാം പ്രതി അനീഷ് സംഘത്തിനൊപ്പം കാട്ടില്‍ പോയെങ്കിലും ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത്.
മുനീറിനെതിരെ 354-ാം വകുപ്പാണ് ചുമത്തിയത്. ആറു മാസം തടവോ 500 രൂപ പിഴയോ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
മധുവിന്റെ ശരീരത്തില്‍ 45 മുറിവുകളുണ്ടായിരുന്നു. ഇവ പ്രതികളുടെ മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സാക്ഷി മൊഴികള്‍, ഡിജിറ്റല്‍ തെളിവുള്‍, ശാസ്ത്രീയ തെളിവുകള്‍ എല്ലാം കോടതി മുഖവിലയ്‌ക്കെടുത്തു. വിചാരണ വൈകിയതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
16 പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 127 സാക്ഷികളില്‍ 107 പേരെ വിസ്തരിച്ചു. മറ്റുള്ളവരെ ഒഴിവാക്കി. സാക്ഷികളില്‍ മധുവിന്റെ ബന്ധു അടക്കം 24 പേര്‍ കൂറുമാറിയെങ്കിലും അത് കേസിനെ ബാധിച്ചില്ല. മൊഴിമാറ്റിയ വനംവകുപ്പ് വാച്ചര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സാക്ഷികൂട്ടില്‍ നില്‍ക്കുമ്പോള്‍ തെളിവ് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും കാഴ്ച ശരിയല്ലെന്നും പറഞ്ഞ സാക്ഷിയെ കോടതി ഇടപെട്ട് കാഴ്ച പരിശോധന നടത്തിയ അപൂര്‍വ്വ സംഭവവും ഈ കേസിലെ വിചാരണയ്ക്കിടെയുണ്ടായി.
മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2018 ഫെബ്രുവരി 22നാണ് മധുവിനെ ആള്‍ക്കൂട്ടം മുക്കാലിയില്‍ വച്ച് വിചാരണ ചെയ്ത് മര്‍ദ്ദിച്ചത്. പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മധു മരണമടഞ്ഞിരുന്നു. മധുവിന് നീതിക്കു വേണ്ടി അമ്മ മല്ലിയും സഹോദരി സരസുവും നടത്തിയ നിയമപോരാട്ടമാണ് ഒടുവില്‍ ഫലം കാണുന്നത്.
മധുവിന്റെ കുടുംബം വിധി കേള്‍ക്കാന്‍ നേരത്തെ കോടതിയില്‍ എത്തിയിരുന്നു. കോടതിയ്ക്കും മധുവിന്റെ കുടുംബത്തിനും പോലീസ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷടപ്പാട് നിറഞ്ഞതായിരുന്ന നിയമപോരാട്ടം അതിനാല്‍ േകാടതിയില്‍ വിശ്വാസമുണ്ട്. പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നും അമ്മ മല്ലി പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്ന വിധിയുണ്ടാകുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ രാജേഷ് എം. മേനോന്‍ പറഞ്ഞൂ.
Post a Comment